കൊ​ച്ചി മെ​ട്രോ​യി​ല്‍ ഗ്രാ​ഫി​റ്റി; നാ​ല് ഇ​റ്റാ​ലി​യ​ന്‍ സ്വ​ദേ​ശി​ക​ള്‍ ഗു​ജ​റാ​ത്തി​ല്‍ പി​ടി​യി​ല്‍
കൊ​ച്ചി മെ​ട്രോ​യി​ല്‍ ഗ്രാ​ഫി​റ്റി; നാ​ല് ഇ​റ്റാ​ലി​യ​ന്‍ സ്വ​ദേ​ശി​ക​ള്‍ ഗു​ജ​റാ​ത്തി​ല്‍ പി​ടി​യി​ല്‍
Tuesday, October 4, 2022 7:51 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: കൊ​ച്ചി മെ​ട്രോ​യി​ല്‍ ഗ്രാ​ഫി​റ്റി വ​ര​ച്ചെ​ന്നു സം​ശ​യി​ക്കു​ന്ന നാ​ല് ഇ​റ്റാ​ലി​യ​ന്‍ സ്വ​ദേ​ശി​ക​ള്‍ ഗു​ജ​റാ​ത്തി​ല്‍ പി​ടി​യി​ല്‍. ഗു​ജ​റാ​ത്ത് പോ​ലീ​സാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

അ​ഹ​മ്മ​ദാ​ബാ​ദ് മെ​ട്രോ​യി​ല്‍ ഗ്രാ​ഫി​റ്റി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യാ​ന്‍ മെ​ട്രോ പോ​ലീ​സ് അ​ഹ​മ്മ​ദാ​ബാ​ദി​ലേ​യ്ക്ക് തി​രി​ച്ചു.

ഗ്രാ​ഫി​റ്റി വാ​ന്‍​ഡ​ലി​സം എ​ന്ന രീ​തി രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന റെ​യി​ല്‍​വേ ഗൂ​ണ്‍​സ് എ​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്. ജാ​ന്‍​ലൂ​ക്കാ, സാ​ഷാ, ഡാ​നി​യേ​ല്‍, പൗ​ലോ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

അ​ഹ​മ്മ​ദാ​ബാ​ദ് മെ​ട്രോ സ്‌​റ്റേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നു മ​ണി​ക്കൂ​റു​ക​ള്‍​ക്ക് മു​മ്പാ​ണ് മെ​ട്രോ ഇ​വ​ര്‍ ഗ്രാ​ഫി​റ്റി വ​ര​ച്ച​ത്. ക​ലാ​വാ​സ​ന വി​ധ്വം​സ​ക ഉ​ദ്ദേ​ശ്യ​ത്തോ​ടെ ഉ​പ​യോ​ഗി​ക്കു​ന്ന റെ​യി​ല്‍​വേ ഗൂ​ണ്‍​സ് എ​ന്ന സം​ഘ​ത്തി​ല്‍​പെ​ട്ട​വ​രാ​ണ് ഇ​വ​ര്‍. ക​ഴി​ഞ്ഞ മെ​യ്മാ​സ​മാ​ണ് കൊ​ച്ചി മെ​ട്രോ​യി​ല്‍ ഗ്രാ​ഫി​റ്റി വ​ര​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്.

രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ റെ​യി​ല്‍​വേ മെ​ട്രൊ സ്റ്റേ​ഷ​നു​ക​ളി​ല്‍ ചി​ല വാ​ക്കു​ക​ള്‍ പ്ര​ത്യേ​ക രീ​തി​യി​ല്‍ വ​ര​ച്ചി​ടു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി.

ജ​യ്പൂ​രി​ലും, മും​ബൈ​യി​ലും, ഡ​ല്‍​ഹി​യി​ലും ഇ​വ​ര്‍ സ​മാ​ന​രീ​തി​യി​ലു​ള്ള കു​റ്റ​കൃ​ത്യം ന​ട​ത്തി. അ​തി​ക്ര​മി​ച്ചു ക​യ​റി, പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ചു എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി ഇ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ഇ​വ​ര്‍ ഏ​തെ​ങ്കി​ലും രാ​ജ്യ​വി​രു​ദ്ധ സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണോ എ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<