കോതി മാലിന്യ പ്ലാന്റ് സമരത്തിൽ ഉന്തും തള്ളും
Friday, December 2, 2022 10:23 AM IST
കോഴിക്കോട്: കോതി മേഖലയിൽ സ്ഥാപിക്കാൻ പദ്ധതിയിട്ട മാലിന്യ പ്ലാന്റിനെതിരെ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ സമരത്തിനിടെ ഉന്തും തള്ളും. ഓഫീസിനുള്ളിലേക്ക് കടന്ന് കയറാൻ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു.
കോർപ്പറേഷൻ ഓഫീസ് വളഞ്ഞ സമരക്കാർ, അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച ജീവനക്കാരെ തടഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.
വിഷയം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്നും ഭരണകർത്താക്കൾ വിട്ടുവീഴ്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തിയത്.