അച്ഛനെയും മകളെയും മർദിച്ച സംഭവം; കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
Friday, September 30, 2022 3:24 PM IST
തിരുവനന്തപുരം: കാട്ടാക്കടയിൽ മകളുടെ മുന്നിലിട്ട് പിതാവിനെ തല്ലിയ കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം അഡീഷണല്‍ സെഷന് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ജീവനക്കാരായ എന്‍. അനില്‍ കുമാര്‍, മുഹമ്മദ് ഷെരീഫ്, എസ്.ആര്. സുരേഷ്, സ.പി. മിലന് എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
അതേസമയം, കേസിലെ പ്രതികളായ കെഎസ്ആര്‍ടിസി ജീവനക്കാരെ പിടികൂടാനായിട്ടില്ല. ഇവര്‍ ജില്ല വിട്ടുവെന്നാണ് സംശയം.