ഗാസിയാബാദിലെ കോടതിക്കുള്ളിൽ പുലി
Wednesday, February 8, 2023 9:32 PM IST
ന്യൂഡൽഹി: ഗാസിയാബാദിലെ കോടതി സമുച്ചയത്തിനുള്ളിലേക്ക് പുള്ളിപ്പുലി കടന്നുകയറി. നിരവധി പേർക്ക് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റു.
വൈകിട്ട് നാലോടയൊണ് പുള്ളിപ്പുലി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിസരത്തേക്ക് എത്തിയത്. കോടതിക്കുള്ളിൽ കറങ്ങിനടന്ന പുലിയെ കണ്ട് ആളുകൾ ചിതറിയോടി.
പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പുലി കോടതിക്കുള്ളിലെ ഇരുമ്പ് ഗേറ്റിനുള്ളിൽ നിൽക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. എന്നാൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണോയെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.