കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു
Friday, October 7, 2022 7:02 PM IST
മാനന്തവാടി: വയനാട്ടിൽ നാട്ടിലിറങ്ങി കിണറ്റിലകപ്പെട്ട പുലിയെ പുറത്തെടുത്തു. മയക്കുവെടി പ്രയോഗിച്ച ശേഷം വല ഉപയോഗിച്ചാണ് വനപാലകർ പുലിയെ കിണറ്റിൽ നിന്ന് രക്ഷിച്ച് പുറത്തെടുത്തത്.
തലപ്പുഴ പുതിയിടം മൂത്തേടത്ത് ജോസിന്റെ വീട്ടുമുറ്റത്തെ കിണറ്റിൽ വ്യാഴാഴ്ച രാത്രിയോടെയാണ് പുലി അകപ്പെട്ടത്.
രാവിലെ സംഭവം ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ പോലീസിനെയും വനപാലകരെയും വിവരമറിയിക്കുകയായിരുന്നു. പുലിയെ രക്ഷിക്കുന്നത് കാണാൻ വൻ ജനക്കൂട്ടമാണ് പ്രദേശത്ത് എത്തിച്ചേർന്നത്.