ലൈഫ് മിഷന്‍ കോഴ: ശിവശങ്കര്‍ ചൊവ്വാഴ്ച ഹാജരാകില്ല
ലൈഫ് മിഷന്‍ കോഴ: ശിവശങ്കര്‍ ചൊവ്വാഴ്ച ഹാജരാകില്ല
Tuesday, January 31, 2023 12:57 PM IST
കൊച്ചി: ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ ചോദ്യംചെയ്യലിന് ചൊവ്വാഴ്ച്ച ഹാജരാകാന്‍ കഴിയില്ലെന്ന് കായിക- യുവജന ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ അറിയിച്ചു.

അദ്ദേഹം ഇന്ന് സര്‍വീസില്‍ നിന്നും വിരമിക്കുന്നതിനാലാണ് ഹാജരാകാന്‍ കഴിയാത്തത്. ഇമെയില്‍ വഴിയാണ് തന്‍റെ അസൗകര്യം ശിവശങ്കര്‍ അറിയിച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കാമെന്ന് ഇഡി മറുപടി നല്‍കി.

ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ നാലുകോടി 48 ലക്ഷം രൂപയുടെ കോഴ നല്‍കിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഇഡി കള്ളപ്പണം തടയല്‍ നിയമപ്രകാരം കേസ് എടുത്തത്.

കരാര്‍ ലഭിക്കാന്‍ ഇടനില നിന്ന സ്വപ്ന സുരേഷിന് ഒരുകോടി ലഭിച്ചെന്നും സ്വപ്നയുടെ ലോക്കറില്‍ നിന്ന് കണ്ടെത്തിയത് ഈ കള്ളപ്പണമാണെന്നുമായിരുന്നു ഇഡിയുടെ കണ്ടെത്തല്‍.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<