വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പതാകയും ഉപയോഗിക്കില്ല: എം.എം.ഹസൻ
Saturday, April 13, 2024 8:00 PM IST
തിരുവനന്തപുരം: വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിന് യുഡിഎഫിലെ ഒരു കക്ഷിയുടെയും പതാക ഉപയോഗിക്കില്ലെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം.ഹസൻ.
രാഹുൽ ഗാന്ധിയുടെ പത്രികാ സമർപ്പണത്തിനു മുന്നോടിയായി നടത്തിയ റോഡ് ഷോയിൽ കോൺഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയ പാർട്ടികളുടെ പതാകകൾ ഉപയോഗിക്കാതിരുന്നത് വിവാദമായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പതാകകൾ ഒഴിവാക്കിയതിനെ വിമർശിച്ച് രംഗത്ത് എത്തിയിരുന്നു. ഇത്തവണ വയനാട്ടിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിന് പതാക വേണ്ട ചിഹ്നം ഉപയോഗിച്ചാൽ മതി എന്നാണ് മുന്നണി തീരുമാനമെന്നും ഹസൻ പറഞ്ഞു.