സൗദിയിൽ 70 ലക്ഷത്തിലേറെ മയക്കുമരുന്ന് ഗുളികകൾ പിടികൂടി
Saturday, March 4, 2023 2:18 PM IST
റിയാദ്: സൗദിയിൽ 70 ലക്ഷത്തിലധികം മയക്കു മരുന്ന് ഗുളികകൾ പിടികൂടി. തക്കാളിയിലും ഉറുമാൻ പഴത്തിലും ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിനിടെ 20 ലക്ഷത്തിലധികം ഗുളികകളും ഇലക്ട്രിക് കേബിളുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്തിയ 50 ലക്ഷത്തോളം ആംഫറ്റമിൻ ഗുളികകളും പിടിച്ചെടുത്തു.
ഹദീത തുറമുഖം വഴി രാജ്യത്തേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് സകാത്ത്, ടാക്സ്, കസ്റ്റംസ് അഥോറിറ്റി 20 ലക്ഷത്തിലധികം ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടിയത്. റിയാദിൽ വലിയ ചുറ്റുകളായെത്തിയ ഇലക്ട്രിക് കേബിളിനുള്ളിലാണ് ഗുളികകൾ കണ്ടെത്തിയത്.