പത്തനംതിട്ടയിൽ ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു
Monday, April 15, 2024 7:33 AM IST
പത്തനംതിട്ട: ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു. പത്തനംതിട്ട അട്ടത്തോട്ടിലാണ് സംഭവം. രത്നാകരൻ(58)ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഭാര്യ ശാന്തയെ പമ്പ പോലീസ് കസ്റ്റഡിയിലെടുത്തു. തർക്കത്തിനിടെ ശാന്ത വടികൊണ്ട് രത്നാകരന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.