യുവതിയും നവജാതശിശുവും മരിച്ച സംഭവം; ഡോക്ടര്‍മാരെ ചോദ്യം ചെയ്യും
Wednesday, October 5, 2022 11:19 AM IST
പാലക്കാട്: യാക്കര ചന്ദനക്കുറിശ്ശിയിലെ തങ്കം ആശുപത്രിയില്‍ ചികിത്സാപിഴവ് മൂലം യുവതിയും നവജാതശിശുവും മരിച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ച ഡോക്ടര്‍മാരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. അജിത്, പ്രിയദര്‍ശിനി, നിള എന്നീ ഡോക്ടര്‍മാരെയാണ് ചോദ്യം ചെയ്യുക.
സംഭവത്തില്‍ ചികിത്സാ പിഴവുണ്ടായെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതിനു പിന്നാലെയാണ് ഡോക്ടര്‍മാരെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ജൂലൈ രണ്ടിനാണ് പ്രസവത്തിനു പിന്നാലെ തത്തമംഗലം സ്വദേശിയായ ഐശ്വര്യയുടെ നവജാതശിശു മരിച്ചത്.
ഒരു ദിവസത്തിന് ശേഷം ഐശ്വര്യയും മരണപ്പെട്ടു. ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് സംഭവത്തില്‍ പോലീസ് കേസെടുത്തത്.
അതേസമയം ഐശ്വര്യയുടെ കുടുംബാംഗങ്ങള്‍ ഇന്നു 11ന് മാധ്യമങ്ങളെ കാണും.