അദാനിയുടെ വെട്ടിപ്പ്: സഭ പ്രക്ഷുബ്ധമാക്കാൻ കോൺഗ്രസ്, മോദി സർക്കാർ വിയർക്കും
വെബ് ഡെസ്ക്
Thursday, February 2, 2023 10:52 AM IST
ന്യൂഡൽഹി: അദാനി വിഷയം പാർലമെന്‍റിൽ ഉന്നയിക്കാനൊരുങ്ങി കോൺഗ്രസ്. ഇതു സംബന്ധിച്ച് സഭാ സമ്മേളനത്തിന് മുന്നോടിയായി കോൺഗ്രസ് നയരൂപീകരണ സമിതി യോഗം ചേർന്നു.
അദാനി ഗ്രൂപ്പിന്‍റെ നിയമവിരുദ്ധ നടപടികളോട് മോദി സർക്കാർ കണ്ണടയ്ക്കുകയാണെന്നും ഇതിനെതിരേ പാർലമെന്‍റിൽ ശക്തമായ പ്രതിഷേധം ഉയരണമെന്നും കോൺഗ്രസ് അറിയിച്ചു.
അതേസമയം, ഈ വിഷയത്തിൽ മോദി സർക്കാരിന്‍റെ പ്രതികരണം എന്തായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ആശങ്കകൾ നിലനിൽക്കുന്നതിനാൽ അദാനി ഓഹരികൾ ദിനംപ്രതി ഇടിയുകയാണ്. ബജറ്റ് ദിനത്തിലും അദാനി എന്റർപ്രൈസസിന്റെ ഓഹരികൾ കൂപ്പുകുത്തി.