ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ ബി​ജെ​പി ബ​ന്ധം ഉ​പേ​ക്ഷി​ച്ച് എ​ഐ​എ​ഡി​എം​കെ. പാ​ര്‍​ട്ടി ആ​സ്ഥാ​ന​ത്ത് ഇ​ന്നു ചേ​ര്‍​ന്ന നേ​തൃ​യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക തീ​രു​മാ​ന​മാ​യ​ത്.

ത​മി​ഴ്‌​നാ​ട് മു​ന്‍​മു​ഖ്യ​മ​ന്ത്രി​മാ​രായിരുന്ന അ​ണ്ണാ​ദു​രൈ​യെ​യും ജ​യ​ല​ളി​ത​യെ​യും ബി​ജെ​പി അ​പ​മാ​നി​ച്ചെ​ന്നും നേ​തൃ​യോ​ഗ​ത്തി​ല്‍ എ​ഐ​എ​ഡി​എം​കെ ആരോപിച്ചു.

എം​പി​മാ​രും എം​എ​ല്‍​എ​മാ​രും ജി​ല്ലാ മേ​ധാ​വി​ക​ളും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ല്‍ ഏ​ക​ക​ണ്ഠ​മാ​യി പ്ര​മേ​യം പാ​സാ​യ​തി​ന് പി​ന്നാ​ലെ എ​ഐ​എ​ഡി​എം​കെ ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി മു​നി​സ്വാ​മി​യാ​ണ് ബി​ജെ​പി സ​ഖ്യം ഉ​പേ​ക്ഷി​ച്ച വി​വ​രം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

പ്ര​വ​ര്‍​ത്ത​ക​രു​ടെ വി​കാ​രം മാ​നി​ച്ചു​ള്ള തീ​രു​മാ​ന​മാ​ണെ​ന്നും പു​തി​യ മു​ന്ന​ണി രൂ​പീ​ക​രി​ച്ച് മ​ത്സ​രി​ക്കു​മെ​ന്നും പ്ര​മേ​യ​ത്തി​ല്‍ പ​റ​ഞ്ഞു.

ബി​ജെ​പി ബ​ന്ധം ഉ​പേ​ക്ഷി​ച്ചെ​ന്ന അ​റി​യി​പ്പി​ന് പി​ന്നാ​ലെ എ​ഐ​എ​ഡി​എം​കെ പ്ര​വ​ര്‍​ത്ത​ക​ര്‍ പാ​ര്‍​ട്ടി ആ​സ്ഥാ​ന​ത്തി​നു​ മു​ന്നി​ല്‍ ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തി.

സ​നാ​ത​ന ധ​ര്‍​മ പ​രാ​മ​ര്‍​ശ​ത്തി​ല്‍ മ​ന്ത്രി പി.​കെ. ശേ​ഖ​റി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​നി​ടെ ബി​ജെ​പി സംസ്ഥാന അ​ധ്യ​ക്ഷ​ന്‍ അ​ണ്ണാ​മ​ലെ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​മാ​ണ് ഇ​രു​പാ​ര്‍​ട്ടി​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ല്‍ വി​ള്ള​ല്‍ വീ​ഴ്ത്തി​യ​ത്.

1956ല്‍ ​മ​ധു​ര​യി​ല്‍ പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ ഹി​ന്ദു വി​ശ്വാ​സ​ത്തി​നെ​തി​രെ അ​ണ്ണാ​ദു​രെ സം​സാ​രി​ച്ചു​വെ​ന്നും സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി പ​ശു​പൊ​ന്‍ മു​ത്തു​മാ​ര​ലിം​ഗ തേ​വ​ര്‍ അ​ത് ശ​ക്ത​മാ​യി എ​തി​ര്‍​ത്തു​വെ​ന്നു​മാ​യി​രു​ന്നു അ​ണ്ണാ​മ​ലെ പ​റ​ഞ്ഞ​ത്.

പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ മു​ന്‍ മ​ന്ത്രി​മാ​ര​ട​ക്ക​മു​ള്ള എ​ഐ​എ​ഡി​എം​കെ നേ​താ​ക്ക​ള്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ബി​ജെ​പി​യു​മാ​യി ഇനി സ​ഖ്യ​മി​ല്ലെ​ന്നും തി​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് അ​ക്കാ​ര്യം ആ​ലോ​ചി​ക്കു​മെ​ന്നും മു​തി​ര്‍​ന്ന എ​ഐ​എ​ഡി​എം​കെ നേ​താ​വ് ഡി. ​ജ​യ​കു​മാ​ര്‍ പി​ന്നാ​ലെ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മാ​യി​രി​ക്കു​ന്ന​ത്.