ശബരിമലയിൽ ഭക്തൻ കുഴഞ്ഞ് വീണ് മരിച്ചു
Friday, December 9, 2022 10:41 AM IST
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഭക്തൻ കുഴഞ്ഞ് വീണ് മരിച്ചു. അടൂർ സ്വദേശി ഉണ്ണികൃഷ്ണൻ(78) ആണ് മരിച്ചത്.
സന്നിധാനം ക്യൂ കോംപ്ലക്സിൽ ദർശനത്തിനായി കാത്ത് നിൽക്കുന്ന വേളയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉണ്ണികൃഷ്ണൻ തളർന്ന് വീഴുകയായിരുന്നു. സന്നിധാനം ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.