ശമ്പളപരിഷ്കരണത്തിനു നിർദേശം
Tuesday, September 17, 2024 1:25 AM IST
തിരുവനന്തപുരം: ബ്ലഡ്ബാങ്കുകളിലെ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കാൻ കേന്ദ്ര നിർദ്ദേശം. കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലിനു കീഴിൽ പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്കുകളിലെ കരാർ ജീവനക്കാരുടെ 01.04. 2021 മുതലുള്ള ശമ്പള പരിഷ്കരണം നടപ്പിലാക്കി 12 ജൂൺ 2024 നു കേന്ദ്രസർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.
എന്നാൽ ഈ ഉത്തരവ് കേരളത്തിലെ ആരോഗ്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബ്ലഡ് ട്രാൻസ് ഫ്യൂഷൻ കൗൺസിൽ നടപ്പിലാക്കിയിരുന്നില്ല. വർഷങ്ങളായിട്ടുള്ള ജീവനക്കാരുടെ ആവശ്യമായിരുന്നു ശമ്പള പരിഷ്കരണമെന്നത്.
കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡയ്ക്ക് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്സ് ആൻഡ് ടെക്നോളജി എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി രഞ്ജിത്ത് കുമാർ. വി നൽകിയ നിവേദനത്തെത്തുടർന്നാണ് നടപടി.
പത്തുദിവസത്തിനകം ശമ്പളപരിഷ്കരണം നടപ്പിലാക്കി നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലിനെ അറിയിക്കണമെന്നും ജോയിന്റ് ഡയറക്ടർ പുറപ്പെടുപ്പിച്ച ഉത്തരവിൽ നിർദ്ദേശിക്കുന്നു.