കെഎസ്ആര്‍ടിസിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആള് പിടിയിൽ
Thursday, June 1, 2023 5:23 PM IST
തൊടുപുഴ: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആള് പിടിയില്‍. കൊണ്ടോട്ടി സ്വദേശി മുഹസില്‍ ആണ് പിടിയിലായത്. എറണാകുളം - തൊടുപുഴ ബസിലായിരുന്നു ഇയാൾ ലൈംഗികാതിക്രമം നടത്തിയത്.
തൊടുപുഴയ്ക്ക് സമീപം വാഴക്കുളത്തായിരുന്നു സംഭവം. യുവതി പരാതി ഉന്നയിച്ചതോടെ ബസ് തൊടുപുഴ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.