കൊളീജിയം ശിപാർശയിലെ സീനിയോരിറ്റി അട്ടിമറിക്കരുതെന്ന് സുപ്രീം കോടതി
Friday, December 9, 2022 10:02 PM IST
ന്യൂഡൽഹി: കൊളീജിയം നൽകുന്ന ജഡ്ജിമാരുടെ പട്ടികയിൽ നിന്ന് സീനിയോറിറ്റി മറികടന്നു നിയമനം നടത്തുന്നതിനെതിരേ സുപ്രീം കോടതി. വിഷയം പരിശോധിക്കണമെന്ന് കേന്ദ്ര സർക്കാരിനു നിർദേശവും നൽകി.
കൊളീജിയം നൽകുന്ന ശിപാർശകളിൽ നിന്ന് സർക്കാർ ചില പേരുകൾ മാത്രം തെരഞ്ഞെടുക്കുന്പോൾ സീനിയോറിറ്റി അട്ടിമറിക്കപ്പെടുകയാണ്. നിർബന്ധമായും ജഡ്ജിമാരുടെ സീനിയോറിറ്റി ക്രമം പാലിച്ചേ മതിയാകൂ എന്നും ജസ്റ്റീസ് സഞ്ജയ് കിഷൻ കൗൾ പറഞ്ഞു.
കൊളീജിയം ശിപാർശകളിൽ നിയമനം നടത്താതെ കേന്ദ്ര സർക്കാർ വൈകിപ്പിക്കുന്നതിനെതിരേ നൽകിയ കേസിന്റെ വിധിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.