ന്യൂഡല്‍ഹി: ഇന്ത്യ മതേതര രാജ്യമാണെന്നും ഏവര്‍ക്കും അവരവരുടെ മതത്തില്‍ വിശ്വസിക്കാന്‍ അവകാശമുണ്ടെന്നും സുപ്രീം കോടതി.

സത്സംഗ സ്ഥാപകനും ഹിന്ദു ആത്മീയാചാര്യനുമായ ശ്രീശ്രീ താക്കൂര്‍ അനുകുല്‍ ചന്ദ്രയെ പരമാത്മ ആയി പ്രഖ്യാപിക്കണമെന്ന ഉപേന്ദ്ര നാഥ് ദലൈ എന്നയാളുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

ജസ്റ്റീസുമാരായ എം.ആര്‍. ഷാ, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് എല്ലാവര്‍ക്കും അവരവരുടെ മതത്തില്‍ വിശ്വസിക്കാന്‍ അവകാശമുണ്ടെന്ന് വ്യക്തമാക്കിയത്. ഹര്‍ജി പ്രശസ്തിക്കുവേണ്ടി സമര്‍പ്പിച്ചതാണെന്നു വിലയിരുത്തിയ കോടതി ഹര്‍ജിക്കാരന് ഒരുലക്ഷം രൂപ പിഴയുമിട്ടു.