ജനം തീരുമാനിക്കുന്നു; തെ​ലു​ങ്കാ​ന​യി​ല്‍ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു
ജനം തീരുമാനിക്കുന്നു; തെ​ലു​ങ്കാ​ന​യി​ല്‍ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു
Thursday, November 30, 2023 8:36 AM IST
ഹൈ​ദ​ര​ബാ​ദ്: തെ​ലു​ങ്കാ​ന സം​സ്ഥാ​ന നി​യ​മസ​ഭ​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ആ​രം​ഭി​ച്ചു. രാ​വി​ലെ ഏ​ഴി​നാ​ണ് വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച​ത്. കാ​മ​റെ​ഡ്ഡി മ​ണ്ഡ​ല​ത്തി​ലെ ആ​ര്‍ ആ​ന്‍​ഡ് ബി ​ബി​ല്‍​ഡിം​ഗി​ലെ 253-ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ 30 മി​നി​റ്റോ​ളം വോ​ട്ടെ​ടു​പ്പ് നി​ര്‍​ത്തി​വ​ച്ചു. ഇ​വി​എം മെ​ഷീ​ന്‍റെ ത​ക​രാ​റാ​ണ് കാ​ര​ണം.

രാ​വി​ലെ ഏ​ഴി​നാ​ണ് വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച​ത്.106 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യും 13 പ്ര​ശ്‌​ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വൈ​കു​ന്നേ​രം നാ​ല് വ​രെ​യുമാണ് പോ​ളിം​ഗ് ന​ട​ക്കുക.

119 നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്ക് 2,290 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് മ​ത്‌​സ​രി​ക്കു​ന്ന​ത്. 3.17 കോ​ടി വോ​ട്ട​ര്‍​മാ​രു​ണ്ട്. 35,655 പോ​ളിംഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ 27,000 പോ​ളിംഗ് സ്റ്റേ​ഷ​നു​ക​ള്‍ പ്ര​ശ്ന സാ​ധ്യ​താ ബൂ​ത്തു​ക​ളാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തു​ട​നീ​ളം 375 ക​മ്പ​നി കേ​ന്ദ്ര സാ​യു​ധ പോ​ലീ​സ് സേ​ന​യെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ സം​സ്ഥാ​ന​ത്തു​നി​ന്നും അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള പോ​ലീ​സും ഹോം ​ഗാ​ര്‍​ഡു​ക​ളും അ​ട​ങ്ങു​ന്ന 77,000 സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെയും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

ബി​ആ​ര്‍​എ​സ്, ബി​ജെ​പി, കോ​ണ്‍​ഗ്ര​സ് എ​ന്നി​വ​ര്‍ ത​മ്മി​ലാ​ണ് തെ​ലു​ങ്കാ​ന​യി​ല്‍ പ്ര​ധാ​ന​മ​ത്സ​രം. ബി​ആ​ര്‍​എ​സ് നേ​താ​വും മു​ഖ്യ​മ​ന്ത്രി​യു​മാ​യ കെ. ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു, മ​ക​നും മ​ന്ത്രി​യു​മാ​യ കെ.​ടി. രാ​മ​റാ​വു, കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ. രേ​വ​ന്ത് റെ​ഡ്ഡി, ബി​ജെ​പി എം​പി ബ​ന്ദി സ​ഞ്ജ​യ് കു​മാ​ര്‍ തു​ട​ങ്ങി​യ പ്ര​മു​ഖ​ര്‍ ജ​ന​വി​ധി തേ​ടു​ന്നു​ണ്ട്.

രാ​ജ​സ്ഥാ​ന്‍, മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ്, മി​സോ​റാം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളോ​ടൊ​പ്പം തെ​ലു​ങ്കാ​ന​യി​ലെ​ ഫ​ലം ഡി​സം​ബ​ര്‍ മൂ​ന്നി​ന് പ്ര​ഖ്യാ​പി​ക്കും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<