തോമസ് ഐസക് തോൽക്കുമെന്ന സർവേ തള്ളി സിപിഎം
Saturday, April 13, 2024 3:21 PM IST
പത്തനംതിട്ട: പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ടി. എം. തോമസ് ഐസക് രണ്ടാം സ്ഥാനത്തു പോകുമെന്ന സര്‍വേ പ്രവചനങ്ങള്‍ തത്പരകക്ഷികള്‍ക്കു വേണ്ടി നടത്തുന്ന ക്വട്ടേഷന്‍ ഇടപാടാണെന്ന് സിപിഎം നേതാക്കൾ.
തോമസ് ഐസക്ക് വന്‍ ഭൂരിപക്ഷത്തില്‍ തിളക്കമാര്‍ന്ന വിജയം നേടുമെന്നും മന്ത്രി വീണാ ജോർജ് ഉൾപ്പെടെയുള്ള നേതാക്കൾ പറഞ്ഞു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് പ്രവചിച്ച 31 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്തു വിജയിച്ചത്. രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് തട്ടിക്കൂട്ട് സര്‍വേകൾ നടത്തുന്നത്. സര്‍വേ നടത്തിയ ഏജന്‍സിയുടെ വിശ്വാസ്യത സംശയാസ്പദമാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലും ചത്തീസ്ഗഢിലും കോണ്‍ഗ്രസ് തൂത്തുവാരുമെന്നായിരുന്നു പ്രവചനം. ഫലം വന്നപ്പോള്‍ മറിച്ചായയെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു.