തൃശൂരിൽ തുറന്നുകിടന്ന ഓടയിൽ വീണ് യുവതിക്ക് പരിക്ക്
Tuesday, February 7, 2023 6:07 PM IST
തൃശൂർ: നഗരമധ്യത്തിലെ തുറന്നുകിടന്ന ഓടയിൽ വീണ് യുവതിക്ക് പരിക്കേറ്റു. പുല്ലൂറ്റ് ചാപ്പാറ സ്വദേശിയായ യുവതിക്കാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചയോടെ വടക്കേനടയ്ക്ക് സമീപത്തുള്ള വ്യാപാരസ്ഥാപനത്തിന് മുന്പിലൂടെ നടന്നുവരികയായിരുന്ന യുവതി, പാതി തുറന്ന് കിടന്ന് സ്ലാബിലൂടെ താഴേക്ക് പതിക്കുകയായിരുന്നു. യുവതി സ്ലാബിൽ കാൽവച്ചയുടൻ തെന്നിനീങ്ങി ഓടയിലേക്ക് വീഴുകയായിരുന്നു.
യുവതിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്നതറിഞ്ഞ് സ്ഥലത്തെത്തിയ പൊതുമരാമത്ത് ഉദ്യോഗസ്ഥർ ഓട പൂർണമായും മൂടി.