മംഗളൂരു സെൻട്രൽ മെയിലിന്റെ കോച്ചിൽ വിള്ളൽ
Sunday, May 26, 2024 5:21 PM IST
കണ്ണൂർ: മംഗളൂരു സെൻട്രൽ മെയിലിന്റെ കോച്ചിൽ വിള്ളൽ കണ്ടെത്തി. ചെന്നൈയിൽ നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന 12601 നമ്പര്‍ ട്രെയിനിലാണ് വിള്ളൽ കണ്ടെത്തിയത്.
രാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന പരിശോധനയിലാണ് വിള്ളൽ കണ്ടെത്തിയത്. സ്ലീപ്പർ ബോഗിയിലാണ് തകരാർ ഉണ്ടായിരുന്നത്.
പിന്നാലെ വിള്ളൽ കണ്ടെത്തിയ ബോഗി അഴിച്ച് മാറ്റിയശേഷം ട്രെയിൻ സർവീസ് തുടർന്നു.