യുപിയിൽ കസ്റ്റഡി മരണം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ
Sunday, October 1, 2023 7:38 AM IST
ലക്നോ: ഉത്തർപ്രദേശിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ഒരാൾ മരിച്ച സംഭവത്തിൽ മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ. ജോലിയിൽ അശ്രദ്ധ ഉണ്ടായതിനാണ് നടപടി.
സിക്കന്ദ്രബാദിലെ ഒരു ഫാക്ടറിയിലേക്ക് നുഴഞ്ഞു കയറിയ റാഷിദ് എന്ന യുവാവിനെ സുരക്ഷാ ജീവനക്കാരൻ പിടികൂടി പോലീസിനു കൈമാറിയിരുന്നു. പോലീസ് കസ്റ്റഡിയിലിരിക്കെ യുവാവിന്റെ ആരോഗ്യനില വഷളായി. ഇതോടെ പോലീസ് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നതായും സീനിയർ പോലീസ് സൂപ്രണ്ട് ശ്ലോക് കുമാർ പറഞ്ഞു.
യുവാവിന്റെ ശരീരത്തിൽ മുറിവുകളൊന്നുമില്ലെന്നും ആന്തരാവയവങ്ങൾ പ്രശ്നങ്ങൾ ഇല്ലെന്നും എസ്എസ്പി പറഞ്ഞു. മുഴുവൻ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നും പോലീസ് സ്റ്റേഷനിൽ വച്ച് യുവാവിനെ മർദ്ദിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.