തി​രു​വ​ന​ന്ത​പു​രം: ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി ഒ​രു വ​ർ​ഷം കൂ​ടി നീ​ട്ടി വ​നം വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. മ​നു​ഷ്യ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വെ​ടി​വ​യ്ക്കാ​നു​ള്ള കാ​ലാ​വ​ധി ക​ഴി​ഞ്ഞ 26 മു​ത​ൽ ഒ​രു വ​ർ​ഷ​ത്തേ​യ്ക്കു കൂ​ടി നീ​ട്ട​യ​ത്.

കാ​ട്ടു​പ​ന്നി​ക​ൾ ക​ർ​ഷ​ക​രു​ടെ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നി​ൽ നി​ക്ഷി​പ്ത​മാ​യ വെ​ടി​വ​യ്ക്കാ​ൻ ഉ​ത്ത​ര​വി​ടാ​നു​ള്ള അ​വ​കാ​ശം വ​നം ജി​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ​ക്കും ന​ൽ​കി സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ വ​ർ​ഷം ഉ​ത്ത​ര​വി​റ​ക്കി​യ​ത്. കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രു​ന്നു.