ലോ​ക​ക​പ്പി​ൽ​നി​ന്ന് ബും​റ പു​റ​ത്ത്
ലോ​ക​ക​പ്പി​ൽ​നി​ന്ന് ബും​റ പു​റ​ത്ത്
Monday, October 3, 2022 8:53 PM IST
മും​ബൈ: ഐ​സി​സി ലോ​ക​ക​പ്പ് ട്വ​ന്‍റി-20​യി​ൽ ഇ​ന്ത്യ​യു​ടെ സൂ​പ്പ​ർ പേ​സ​ർ ജ​സ്പ്രീ​ത് ബും​റ ക​ളി​ക്കി​ല്ലെ​ന്ന് ബി​സി​സി​ഐ അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ട​ത്തെ പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണ് ബും​റ​യ്ക്ക് പ​രി​ക്കേ​റ്റ​ത്. ബും​റ​യു​ടെ പ​ക​ര​ക്കാ​ര​നെ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ബി​സി​സി​ഐ അ​റി​യി​ച്ചു.

പു​റ​ത്തി​നേ​റ്റ പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് ചു​രു​ങ്ങി​യ​ത് ആ​റു മാ​സ​മെ​ങ്കി​ലും ബും​റ​യ്ക്ക് വി​ശ്ര​മം വേ​ണ്ടി​വ​രു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ബാ​ക്ക് ഇ​ഞ്ചു​റി​യെ തു​ട​ർ​ന്ന് ഏ​ഷ്യ ക​പ്പ് ട്വ​ന്‍റി-20​യി​ൽ ബും​റ ക​ളി​ച്ചി​രു​ന്നി​ല്ല.

ജ​ഡേ​ജ, ബും​റ...

ഐ​സി​സി ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ ഇ​ന്ത്യ​ക്ക് ഇ​ര​ട്ട​പ്ര​ഹ​ര​മാ​യി പ​രി​ക്ക്. കാ​ൽ​മു​ട്ടി​നേ​റ്റ പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് ഓ​ൾ റൗ​ണ്ട​ർ ര​വീ​ന്ദ്ര ജ​ഡേ​ജ നേ​ര​ത്തേ ടീ​മി​ൽ​നി​ന്ന് പു​റ​ത്താ​യി​രു​ന്നു. ലോ​ക​ക​പ്പ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ അ​തു​കൊ​ണ്ടു​ത​ന്നെ ജ​ഡേ​ജ​യെ പ​രി​ഗ​ണി​ച്ചി​ല്ല. എ​ന്നാ​ൽ, ലോ​ക​ക​പ്പ് ടീ​മി​ൽ ഉ​ൾ​പ്പെ​ട്ട ബും​റ​യും പ​രി​ക്കോ​ടെ പു​റ​ത്താ​യ​തി​ന്‍റെ വേ​ദ​ന​യി​ലാ​ണ് ടീം ​ഇ​ന്ത്യ.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<