അപൂർവ രോഗത്തെ പുഞ്ചിരി കൊണ്ട് നേരിട്ട പ്രഭുലാൽ പ്രസന്നൻ ഇനി ഓർമ
അപൂർവ രോഗത്തെ പുഞ്ചിരി കൊണ്ട് നേരിട്ട പ്രഭുലാൽ പ്രസന്നൻ ഇനി ഓർമ
Wednesday, October 5, 2022 1:10 PM IST
സ്വന്തം ലേഖകൻ
ആലപ്പുഴ: ജീവിതത്തിലെ പ്രതിസന്ധികളെ പുഞ്ചിരിപൂര്‍വം നേരിട്ട പ്രഭുലാല്‍ പ്രസന്നന്‍ അന്തരിച്ചു. മുഖത്തും ശരീരത്തുമുള്ള വലിയ മറുകിന്‍റെ പേരിലാണ് പ്രഭുലാലിനെ എല്ലാവർക്കും പരിചിതം. മാലിഗ്നന്‍റ് മെലോമ എന്ന സ്കിൻ കാൻസറിനോട് പോരാടിയാണ് പ്രഭുലാൽ വിടവാങ്ങിയത്.

ആലപ്പുഴ സ്വദേശിയായ പ്രഭുലാൽ പ്രസന്നൻ കലാരംഗത്തും സമൂഹമാധ്യമങ്ങളിലും സജീവമായിരുന്നു. ജനിച്ചപ്പോൾ തന്നെ പ്രഭുലാലിന്‍റെ ശരീരത്ത് കറുത്ത മറുകിന്‍റെ നേരിയ അടയാളം ഉണ്ടായിരുന്നു. പിന്നീട് അത് വളർന്നു തുടങ്ങുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<