തൃശൂരിൽ പാടത്തെ കുഴിയിൽ വീണ് അമ്മയും മകളും മുങ്ങിമരിച്ചു
തൃശൂരിൽ പാടത്തെ കുഴിയിൽ വീണ് അമ്മയും മകളും മുങ്ങിമരിച്ചു
Saturday, October 8, 2022 11:32 PM IST
സ്വന്തം ലേഖകൻ
തൃശൂർ: മാള പൂപ്പത്തിയിൽ പാടത്തെ കുഴിയിൽ വീണ് അമ്മയും മകളും മുങ്ങിമരിച്ചു. പള്ളിപ്പുറം സ്വദേശി മേരി അനു (37), മകൾ ആഗ്ന (11) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. മകളുടെ ചെരുപ്പ് വെള്ളത്തിൽ വീണത് എടുക്കാനായി ഇറങ്ങിയപ്പോൾ മേരി മുങ്ങിപ്പോകുകയായിരുന്നു. ഇതുകണ്ടുനിന്ന ആഗ്ന അമ്മയെ രക്ഷിക്കാന് ഇറങ്ങിയെങ്കിലും താഴ്ന്നുപോയി.

നാട്ടുകാർ ചേർന്നാണ് ആദ്യം തെരച്ചില് നടത്തിയത്. തുടര്ന്ന് അഗ്നിരക്ഷാ സേന എത്തിയാണ് ഇരുവരെയും കരയിലേക്ക് കയറ്റിയത്. ഇരുവരേയും ആശുപത്രിയില് എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<