ഡിഎംകെ അധ്യക്ഷനായി എം.കെ. സ്റ്റാലിനെ വീണ്ടും തെരഞ്ഞെടുത്തു
ഡിഎംകെ അധ്യക്ഷനായി എം.കെ. സ്റ്റാലിനെ വീണ്ടും തെരഞ്ഞെടുത്തു
Sunday, October 9, 2022 3:16 PM IST
ചെന്നൈ: ഡിഎംകെ പാർട്ടി അധ്യക്ഷനായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ വീണ്ടും തെരഞ്ഞെടുത്തു. ദുരൈമുരുകൻ ജനറൽ സെക്രട്ടറിയായും ടി.ആർ. ബാലു ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

ജനറൽ കൗൺസിൽ യോഗത്തിലാണ് ഇവരെ തെരഞ്ഞെടുത്തത്. മൂന്നുപേരുടെയും രണ്ടാമൂഴം ആണിത്. നേരത്തെ, പാർട്ടിയുടെ ട്രഷറർ, യൂത്ത് വിംഗ് സെക്രട്ടറി തുടങ്ങിയ നിരവധി സ്ഥാനങ്ങൾ എം.കെ. സ്റ്റാലിൻ കൈകാര്യം ചെയ്തിട്ടുണ്ട്.

കരുണാനിധിയുടെ വിയോഗത്തെ തുടർന്നാണ് സ്റ്റാലിൻ പാർട്ടി അധ്യക്ഷനായി ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<