തൃക്കാക്കരയില്‍ 12 പേരെ തെരുവുനായ കടിച്ചു
തൃക്കാക്കരയില്‍ 12 പേരെ തെരുവുനായ കടിച്ചു
Tuesday, October 11, 2022 9:22 AM IST
കൊച്ചി: തൃക്കാക്കരയില്‍ 12 പേരെ തെരുവുനായ കടിച്ചു. പ്രഭാതനടത്തത്തിന് ഇറങ്ങിയവരെയാണ് നായ ആക്രമിച്ചത്.

തൃക്കാക്കര ക്ഷേത്രത്തിലേയ്ക്കുള്ള റോഡിലും കുസാറ്റ് പൈപ്പ് ലൈന്‍ റോഡിലും വച്ചാണ് ആക്രമണം ഉണ്ടായത്. ഒരേ നായ തന്നെയാണ് എല്ലാവരെയും ആക്രമിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഒരാളുടെ കൈയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. മറ്റുള്ളവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<