തിരുവല്ലയിലെ നരബലി: ഞെട്ടിക്കുന്ന കേസെന്ന് കമ്മീഷണർ
തിരുവല്ലയിലെ നരബലി: ഞെട്ടിക്കുന്ന കേസെന്ന് കമ്മീഷണർ
Tuesday, October 11, 2022 4:40 PM IST
കൊച്ചി: നരബലിയുടെ ഭാഗമായി രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ടുപോയി കൊന്ന സംഭവത്തിൽ പ്രതികരണവുമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. നാഗരാജു. കേരളത്തെ ഞെട്ടിക്കുന്ന കേസാണിതെന്നും അസാധാരണ സംഭവമാണിതെന്നും കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.

വളരെ ക്രൂരമായാണ് ഇരു സ്ത്രീകളെയും കൊലപ്പെടുത്തിയിരിക്കുന്നത്. മുഖ്യപ്രതി ഷാഫിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും വൈദ്യ ദമ്പതിമാരെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും കമ്മീഷണർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് വൈകുന്നേരത്തോടെ കൂടുതൽ വ്യക്തതവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<