ഇലന്തൂരിലെ കൊലപാതകം ഞെട്ടിപ്പിക്കുന്നത്, ശക്തമായ നടപടി: മന്ത്രി വീണാ ജോര്‍ജ്
ഇലന്തൂരിലെ കൊലപാതകം ഞെട്ടിപ്പിക്കുന്നത്, ശക്തമായ നടപടി: മന്ത്രി വീണാ ജോര്‍ജ്
Tuesday, October 11, 2022 3:18 PM IST
സ്വന്തം ലേഖകൻ
പത്തനംതിട്ട: ഇലന്തൂരില്‍ രണ്ടു സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ട സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇത് അത്യന്തം ക്രൂരവും ഭയപ്പെടുത്തുന്നതുമാണെന്നും മന്ത്രി പറഞ്ഞു.

കടവന്ത്രയില്‍ രജിസ്റ്റര്‍ ചെയ്ത മിസിംഗ് കേസിലെ അന്വേഷണത്തിലൂടെയാണ് പോലീസ് ഈ ക്രൂര സംഭവത്തിന്‍റെ ചുരുളുകള്‍ അഴിച്ചത്. അതിശക്തമായ നടപടി സ്വീകരിക്കും.

പരിഷ്കൃത സമൂഹത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണിത്. ആലോചിക്കാന്‍ പോലും കഴിയാത്ത ക്രൂരകൃത്യമാണ്. കുറ്റക്കാര്‍ക്കെതിരെ അതിശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<