വിദ്യാർഥിനിയെ ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊന്നു
വിദ്യാർഥിനിയെ ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊന്നു
Thursday, October 13, 2022 4:34 PM IST
വെബ് ഡെസ്ക്
ചെന്നൈ: ഓടുന്ന ട്രെയിനിന് മുന്നിൽ വിദ്യാർഥിനിയെ തള്ളിയിട്ട് കൊന്നു. ചെന്നൈ മൗണ്ട് റെയിൽവേ സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവം. കോളജ് വിദ്യാർഥിനി സത്യ (20) ആണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന സതീഷ് എന്ന യുവാവിനായി പോലീസ് തെരച്ചിൽ തുടങ്ങി.

ആദമ്പാക്കം സ്വദേശിനിയായ സത്യ ചെന്നൈയിലെ ഒരു സ്വകാര്യ കോളജിൽ രണ്ടാംവർഷ ബികോം വിദ്യാർഥിനിയായിരുന്നു. പ്രതിയായ സതീഷ് സത്യയയുടെ പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്നു. വ്യാഴാഴ്ച ഇരുവരും റെയിൽവേ സ്റ്റേഷനിൽവച്ച് തർക്കമുണ്ടായി. ഇതിനിടെ സതീഷ് സത്യയെ ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു.


റെയിൽവേ പോലീസ് സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് സതീഷ് ഓടിരക്ഷപ്പെട്ടു. ഇയാൾ ഇപ്പോൾ ഒളിവിലാണെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<