ദ​യാ​ബാ​യി​യെ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ച് മ​ന്ത്രി​മാ​ർ; സ​മ​രം അ​വ​സാ​നി​പ്പി​ച്ചേ​ക്കും
ദ​യാ​ബാ​യി​യെ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ച് മ​ന്ത്രി​മാ​ർ; സ​മ​രം അ​വ​സാ​നി​പ്പി​ച്ചേ​ക്കും
Sunday, October 16, 2022 4:01 PM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതർക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തക ദയാബായി നടത്തിവന്ന സമരം അവസാനിപ്പിച്ചേക്കും. സമരസമിതിയുമായി മന്ത്രിമാർ നടത്തിവന്ന ചർച്ചയ്ക്കൊടുവിലാണ് തീരുമാനം.

ദയാബായി ഉന്നയിച്ച 90 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചുവെന്നും സമരം അവസാനിപ്പിക്കാമെന്ന് അവർ അറിയിച്ചിട്ടുണ്ടെന്നും മന്ത്രിമാരായ ആർ. ബിന്ദുവും വീണ ജോർജും വ്യക്തമാക്കി. ദയാബായിയെ ആശുപത്രിയിലെത്തി സന്ദർശിച്ചശേഷമാണ് മന്ത്രിമാർ ഇക്കാര്യം അറിയിച്ചത്.


സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശപ്രകാരമാണ് മന്ത്രിമാർ സമരസമിതിയുമായി ചർച്ച നടത്തിയത്. ചർച്ചയിൽ എൻഡോസൾഫാൻ ദുരിതബാധിതർക്കായി കാസർകോട് ജില്ലയിൽ സർക്കാർ സ്വീകരിച്ച നടപടികൾ മന്ത്രമാർ വിശദീകരിച്ചു
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<