ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് വീണ്ടും അറസ്റ്റില്‍; ഇത്തവണ ഇന്‍സ്റ്റഗ്രാം
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് വീണ്ടും അറസ്റ്റില്‍; ഇത്തവണ ഇന്‍സ്റ്റഗ്രാം
Monday, October 17, 2022 12:57 PM IST
പത്തനംതിട്ട: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച് വീണ്ടും അറസ്റ്റില്‍.

കായംകുളം കാര്‍ത്തികപ്പള്ളി പെരിങ്ങാല കരിമുട്ടം കോട്ടൂര്‍ പടിഞ്ഞാറ്റേതില്‍ കണ്ണന്‍ എന്നു വിളിക്കുന്ന ലാലു കൃഷ്ണന്‍(23) ആണ് പന്തളം പോലീസിന്‍റെ പിടിയിലായത്.

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നാലുമാസം റിമാന്‍ഡിലായിരുന്നു ഇയാള്‍. 17കാരിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് സമാന കുറ്റം ചെയ്തതിനാണ് ഇയാള്‍ വീണ്ടും അറസ്റ്റിലായത്.


ഈ മാസം11ന് രാവിലെ പെണ്‍കുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിപ്രകാരം കേസെടുത്ത പന്തളം പോലീസ് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പെണ്‍കുട്ടിയെ ലാലുവിന്‍റെ വീട്ടില്‍ നിന്നും കണ്ടെത്തി.

പ്രതിയെ റിമാന്‍ഡ് ചെയ്തു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<