സ​ർ​വ​ക​ലാ​ശാ​ല​ക​ളെ ഓ​ർ​ത്ത് ആ​രും ത​ല പു​ണ്ണാ​ക്കേ​ണ്ട; ഗവർണറെ കുത്തി മു​ഖ്യ​മ​ന്ത്രി
സ​ർ​വ​ക​ലാ​ശാ​ല​ക​ളെ ഓ​ർ​ത്ത് ആ​രും ത​ല പു​ണ്ണാ​ക്കേ​ണ്ട; ഗവർണറെ കുത്തി മു​ഖ്യ​മ​ന്ത്രി
Monday, October 17, 2022 7:28 PM IST
തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ​രോ​ക്ഷ മ​റു​പ​ടി. സ​ർ​വ​ക​ലാ​ശാ​ല​ക​ളെ​ക്കു​റി​ച്ച് ചി​ല​ർ പ​റ​യു​ന്നു​ണ്ടെ​ന്നും അ​തേ കു​റി​ച്ച് ഓ​ർ​ത്ത് ആ​രും ത​ല പു​ണ്ണാ​ക്കേ​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് വ​ൻ മാ​റ്റം വ​രാ​ൻ പോ​കു​ക​യാ​ണ്. സ​ർ​ക്കാ​ർ ഈ ​മേ​ഖ​ല​യി​ൽ ഇ​ട​പെ​ടു​ന്പോ​ൾ ചി​ല പി​പ്പി​ടി​ക​ൾ വ​രും. സ​ർ​ക്കാ​ർ അ​തൊ​ന്നും നോ​ക്കാ​തെ മു​ന്നോ​ട്ടു പോ​കു​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.


സ​ർ​വ​ക​ലാ​ശാ​ല വി​ഷ​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ലു​ള്ള പോ​ര് മു​റു​കു​ന്ന​തി​നി​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രതികരണം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<