സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് ഏഴ് പുതുമുഖങ്ങള്‍; കെ. ഇ. ഇസ്മയിലിനെ ഒഴിവാക്കി
സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് ഏഴ് പുതുമുഖങ്ങള്‍; കെ. ഇ. ഇസ്മയിലിനെ ഒഴിവാക്കി
Tuesday, October 18, 2022 11:44 AM IST
ഹൈദരാബാദ്: സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് ഏഴ് പുതുമുഖങ്ങള്‍. മന്ത്രിമാരായ കെ. രാജന്‍, ജി. ആര്‍. അനില്‍, പി. പ്രസാദ്, ജെ. ചിഞ്ചു റാണി, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, രാജാജി മാത്യു തോമസ്, പി. പി. സുനീര്‍ തുടങ്ങിയവര്‍ ദേശീയ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

സത്യന്‍ മൊകേരി കണ്‍ട്രോള്‍ കമ്മീഷന്‍ അംഗമായി. ദേശീയ കൗണ്‍സിലില്‍ കേരളത്തില്‍ നിന്നുള്ള അംഗസംഖ്യ 11 ല്‍ നിന്നും 13 ആയി ഉയര്‍ന്നു.

ദേശീയ, സംസ്ഥാന ഭാരവാഹികള്‍ക്ക് 75 വയസ് പ്രായപരിധി എന്ന ഭേദഗതി തിങ്കളാഴ്ച അംഗീകരിക്കപ്പെട്ടതോടെ കെ. ഇ. ഇസ്മയില്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പുതിയ ദേശീയ കൗണ്‍സിലില്‍ ഇല്ലാതായി.


പന്ന്യന്‍ രവീന്ദ്രന്‍, വി.എസ്. സുനിൽകുമാർ, എന്‍. അനിരുദ്ധന്‍, ടി. വി. ബാലന്‍, സി. എന്‍. ജയദേവന്‍, എന്‍. രാജന്‍ എന്നിവരും പുതിയ ദേശീയ കൗണ്‍സിലില്‍ ഇല്ല. കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനവും പന്ന്യന്‍ രവീന്ദ്രന്‍ ഒഴിഞ്ഞു.

സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് വിജയവാഡയില്‍ സമാപിക്കും. ഡി. രാജ ദേശീയ സെക്രട്ടറിയായി തുടരാനാണ് സാധ്യത.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<