ഐഒസി പ്ലാന്‍റില്‍ സിഐടിയുവിന്‍റെ മിന്നല്‍ പണിമുടക്ക് അവസാനിപ്പിച്ചു
ഐഒസി പ്ലാന്‍റില്‍ സിഐടിയുവിന്‍റെ മിന്നല്‍ പണിമുടക്ക് അവസാനിപ്പിച്ചു
Wednesday, November 9, 2022 4:10 PM IST
കൊച്ചി: വൈപ്പിനിലെ ഗ്യാസ് ഏജന്‍സി പ്രശ്നവുമായി ബന്ധപ്പെട്ട് ഉദയംപേരൂര്‍ ഐഒസി പ്ലാന്‍റില്‍ നടത്തിയ മിന്നൽ പണിമുടക്ക് സിഐടിയു അവസാനിപ്പിച്ചു. സമരം കാരണം വിവിധ ജില്ലകളിലേക്കുള്ള പാചകവാതക വിതരണം നിലച്ചിരുന്നു. പ്രശ്ന പരിഹാരത്തിനായി അധികൃതരുടെ നേതൃത്വത്തില്‍ നടന്ന ചർച്ചയെ തുടർന്നാണ് മിന്നൽ സമരം അവസാനിപ്പിച്ചത്.

വൈപ്പിന്‍ പള്ളത്താംകുളങ്ങരയിലെ ഗ്യാസ് ഏജന്‍സിയിലെ തൊഴിലാളി പ്രശ്നത്തില്‍ തൊഴിലാളികളുടെ ആവശ്യം സംരക്ഷിക്കപ്പെട്ടില്ലെന്ന് ആരോപിച്ചായിരുന്നു മിന്നല്‍ പണിമുടക്ക്. വിഷയത്തില്‍ ഇന്ന് കരിദിനം ആചരിക്കുമെന്ന് സിഐടിയു നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ രാവിലെ എട്ടോടെ മുന്നറിയിപ്പ് നല്‍കാതെ പണിമുടക്കിലേക്ക് നീങ്ങുകയായിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<