അധ്യാപക പരീക്ഷയുടെ ഹാള്‍ടിക്കറ്റില്‍ "സണ്ണി ചേച്ചി'; കണ്ണുതള്ളി ഉദ്യോഗാർഥി
അധ്യാപക പരീക്ഷയുടെ ഹാള്‍ടിക്കറ്റില്‍ "സണ്ണി ചേച്ചി'; കണ്ണുതള്ളി ഉദ്യോഗാർഥി
Wednesday, November 9, 2022 4:10 PM IST
വെബ് ഡെസ്ക്
ബംഗളൂരു: കർണാടകയിൽ അധ്യാപക റിക്രൂട്ട്മെന്‍റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡിൽ സണ്ണി ലിയോണിന്‍റെ ചിത്രം. ഉദ്യോഗാര്‍ഥിയുടെ ചിത്രത്തിന് പകരം നടി സണ്ണി ലിയോണിന്‍റെ ചിത്രമാണ് അഡ്മിറ്റ് കാർഡിൽ ഉണ്ടായിരുന്നത്. സംഭവം കണ്ട് ഉദ്യോഗാർഥിയുടെ കണ്ണ് തള്ളി. സംഭവത്തിൽ അന്വേഷണം നടത്തിയ ശേഷം എഫ്ഐആർ ഫയൽ ചെയ്യുമെന്ന് കർണാടക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഹാൾ ടിക്കറ്റിൽ ഉദ്യോഗാർഥിയുടെ ഫോട്ടോയ്ക്ക് പകരം സണ്ണി ലിയോണിന്‍റെ ചിത്രമാണ് വിദ്യാഭ്യാസ വകുപ്പ് അച്ചടിച്ചതെന്ന് കർണാടക കോൺഗ്രസ് സോഷ്യൽ മീഡിയ ചെയർപേഴ്സൺ ബി.ആർ നായിഡു ആരോപിച്ചു. ട്വിറ്ററിലൂടെയാണ് നായിഡുവിന്‍റെ വിമർശനം. കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷിനെ ട്വീറ്റിൽ ടാഗ് ചെയ്യുകയും ചെയ്തു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<