ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ ആളെ അയച്ചിട്ടുണ്ടെന്ന് കെ. സുധാകരൻ
ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ ആളെ അയച്ചിട്ടുണ്ടെന്ന് കെ. സുധാകരൻ
Wednesday, November 9, 2022 4:07 PM IST
സ്വന്തം ലേഖകൻ
കണ്ണൂർ: ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ ആളെ അയച്ചിട്ടുണ്ടെന്ന പ്രസ്താവനയുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കെഎസ്‌യു പ്രവർത്തകൻ ആയിരുന്ന കാലത്താണ് ഇത് സംഭവിച്ചതെന്നും കണ്ണൂരിൽ എംവിആർ അനുസ്മരണ പരിപാടിയിൽ സുധാകരൻ പറഞ്ഞു.

എടക്കാട്, തോട്ടട മേഖലയിൽ ആർഎസ്എസ് ശാഖ തകർക്കാൻ സിപിഎം ശ്രമിച്ചിരുന്നു. ആ സമയത്ത് ശാഖയ്ക്ക് താൻ ആളെ അയച്ചു സംരക്ഷണം നൽകി.

ആർഎസ്എസിനോട് ആഭിമുഖ്യം ഉള്ളതുകൊണ്ടല്ല അങ്ങനെ ചെയ്തത്. മൗലികാവകാശങ്ങൾ തകർക്കപ്പെടുമ്പോൾ നോക്കിനിൽക്കാൻ കഴിയാത്തതിനാലാണ് അത്തരം നീക്കം നടത്തിയതെന്നും സുധാകരൻ പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<