ഡിജെ പാര്‍ട്ടികളില്‍ പോലീസിന് ശ്രദ്ധ വേണം: വനിത കമ്മീഷന്‍ അധ്യക്ഷ
ഡിജെ പാര്‍ട്ടികളില്‍ പോലീസിന് ശ്രദ്ധ വേണം: വനിത കമ്മീഷന്‍ അധ്യക്ഷ
Saturday, November 19, 2022 4:28 PM IST
കൊച്ചി: യുവമോഡല്‍ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി വനിത കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി. പല ഡിജെ പാര്‍ട്ടികളും അഴിഞ്ഞാട്ടങ്ങളുടെ വേദിയാണെന്ന് സതീദേവി പറഞ്ഞു.

സംസ്ഥാനത്ത് സ്ത്രീ സുരക്ഷ വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെടുകയാണ്. നഗരങ്ങളില്‍ സിസിടിവി ഉറപ്പാക്കണമെന്നും ഡിജെ പാര്‍ട്ടികളില്‍ പോലീസിന് ശ്രദ്ധ വേണമെന്നും സതീദേവി കൂട്ടിചേര്‍ത്തു.


വ്യാഴാഴ്ച രാത്രിയാണ് കൊച്ചിയിയില്‍ കാറില്‍വച്ച് യുവതി പീഡിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്നു യുവാക്കളെയും യുവതിയുടെ സുഹൃത്തായ സ്ത്രീയെയും എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<