ളാ​ഹ അ​പ​ക​ടം: കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു
ളാ​ഹ അ​പ​ക​ടം: കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു
Saturday, November 19, 2022 4:27 PM IST
കോ​ട്ട​യം: പ​ത്ത​നം​തി​ട്ട ളാ​ഹ​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ് അ​പ​ക​ട​ത്തി​ൽ പെ​ട്ട് ഗു​രു​ത​ര പ​രി​ക്കേ​റ്റ 10 വ​യ​സു​കാ​ര​ൻ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് മ​ന്ത്രി വി.​എ​ൻ വാ​സ​വ​ൻ അ​റി​യി​ച്ചു.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഉ​ട​ൻ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കു​ന്ന കു​ട്ടി​ക്ക് ത​ല​യ്ക്ക് കാ​ര്യ​മാ​യ പ​രി​ക്കി​ല്ലെ​ന്നാ​ണ് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി​രി​ക്കു​ന്ന​ത്.


അ​വ​സാ​നം ര​ക്ഷ​പ്പെ​ടു​ത്തി​യ ഗോ​പി എ​ന്ന​യാ​ളു​ടെ കൈ​ക്ക് ഗു​രു​ത​ര പ​രി​ക്കു​ണ്ട്. ചി​ല​പ്പോ​ൾ കൈ​പ്പ​ത്തി മു​റി​ച്ച് മാ​റ്റേ​ണ്ട സ്ഥി​തി​യാ​ണ്. മ​റ്റ് മൂ​ന്ന് പേ​ർ​ക്ക് കാ​ര്യ​മാ​യ പ​രി​ക്കി​ല്ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<