തിരൂരിൽ തോണി മറിഞ്ഞ് രണ്ടുപേർ മരിച്ചു
Saturday, November 19, 2022 10:05 PM IST
തിരൂർ: മലപ്പുറം തിരൂർ പുറത്തൂരിൽ തോണി മറിഞ്ഞ് രണ്ടുപേർ മരിച്ചു. റുഖിയ, സൈനബ എന്നിവരാണ് മരിച്ചത്. രണ്ടുപേരെ കാണാതായി. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. കക്ക വാരുന്ന തൊഴിലാളികളാണ് അപകടത്തിൽപെട്ടത്.