റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം
റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം
Monday, November 21, 2022 7:21 PM IST
തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ ഇന്നുമുതല്‍ മാറ്റം. പുതിയ സമയക്രമമനുസരിച്ച് രാവിലെ എട്ടുമുതല്‍ 12വരെയും വൈകുന്നേരം നാലുമുതല്‍ ഏഴുവരെയുമാകും പ്രവര്‍ത്തന സമയം.

നിലവില്‍ 8.30 മുതല്‍ 12.30 വരെയും 3.30 മുതല്‍ 6:30 വരെയുമാണ് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നത്.

വര്‍ദ്ധിച്ചുവരുന്ന വേനല്‍ച്ചൂട് അടക്കം കാര്യങ്ങള്‍ പരിഗണിച്ചാണ് സമയമാറ്റമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<