ധോണിയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി; തിരികെ കാടുകയറ്റി
ധോണിയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി; തിരികെ കാടുകയറ്റി
Tuesday, January 10, 2023 11:42 AM IST
പാലക്കാട്: ധോണിയിലെ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി. ചൊവ്വാഴ്ച രാവിലെ 6.15നാണ് മൂന്ന് കാട്ടാനകളെ ലീഡ് കോളജിന് സമീപം കണ്ടത്. ആനകള്‍ കൃഷിയിടത്തിനും വീടുകള്‍ക്കും സമീപം നിലയുറപ്പിച്ചു.

ഒരു കുട്ടിയാന ഉള്‍പ്പടെയുള്ള ആനക്കൂട്ടത്തെ പിന്നീട് നാട്ടുകാരും വനപാലകരും പടക്കം പൊട്ടിച്ചു കാടുകയറ്റി. ആനക്കൂട്ടത്തില്‍ പിടി 7 ഇല്ലെന്ന് വനംവകുപ്പ് സ്ഥിരികരിച്ചു.

കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ബത്തേരിയില്‍ പിഎം 2വിനെ പിടികൂടിയ സംഘം ഉടന്‍തന്നെ പിടി 7നെ പിടികൂടാന്‍ ധോണിയില്‍ എത്തുന്നുണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<