ബഫര്‍ സോണ്‍ വിധിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍
ബഫര്‍ സോണ്‍ വിധിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍
Wednesday, January 11, 2023 8:15 AM IST
ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ വിധിയില്‍ ഭേദഗതി ആവശ്യപ്പെട്ടും വ്യക്തത തേടിയും കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും. ഉച്ചയ്ക്ക് രണ്ടിന് ജസ്റ്റീസ് ബി.ആര്‍.ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനങ്ങളില്‍ ഉള്‍ക്കൊള്ളുന്ന മേഖലകളെ ബഫര്‍ സോണ്‍ വിധിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നതാണ് കേന്ദ്രത്തിന്‍റെ ആവശ്യം.


ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കേരളവും അപേക്ഷ നല്‍കിയിട്ടുണ്ട്. കേന്ദ്രം കരട് വിജ്ഞാപനം ഇറക്കിയ സംസ്ഥാനത്തെ 22 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് നല്‍കണമെന്നാണ് കേരളത്തിന്‍റെ ആവശ്യം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<