കുഴിമന്തി കഴിച്ച മൂന്നു കുട്ടികൾ ആശുപത്രിയിൽ; പറവൂരിൽ ഹോട്ടൽ പൂട്ടിച്ചു
കുഴിമന്തി കഴിച്ച മൂന്നു കുട്ടികൾ ആശുപത്രിയിൽ; പറവൂരിൽ ഹോട്ടൽ പൂട്ടിച്ചു
Tuesday, January 17, 2023 12:54 PM IST
കൊച്ചി: എറണാകുളം പറവൂരിൽ ഭക്ഷ്യവിഷബാധ. കുഴിമന്തി കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ട മൂന്നു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറവൂർ ടൗണിലെ മജ്ലിസ് ഹോട്ടലിൽ നിന്നാണ് ഭക്ഷണം വാങ്ങിയത്.

സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പറവൂർ നഗരസഭയിലെ ആരോഗ്യവിഭാഗം അധികൃതരെത്തി ഹോട്ടൽ അടപ്പിച്ചു. ഹോട്ടലിൽ ഉദ്യോഗസ്ഥർ പരിശോധനയും നടത്തി.
Related News
<