തനിച്ചു താമസിക്കുന്ന സ്ത്രീയുടെ വീടിന് തീയിട്ടു; അയൽവാസി അറസ്റ്റിൽ
തനിച്ചു താമസിക്കുന്ന സ്ത്രീയുടെ വീടിന് തീയിട്ടു; അയൽവാസി അറസ്റ്റിൽ
Wednesday, January 18, 2023 11:13 AM IST
കണ്ണൂർ: തനിച്ചു താമസിക്കുന്ന സ്ത്രീയുടെ വീടിന് തീയിട്ട സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. കണ്ണൂർ പാറക്കണ്ടിയിലെ ശ്യാമളയുടെ വീട് കത്തിച്ച സംഭവത്തിലാണ് അയൽവാസിയായ എൻ. സതീശൻ എന്ന ഉണ്ണിയെ (63) കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച പുലർച്ചെ 3.30 തോടെയായിരുന്നു ശ്യാമളയുടെ വീടിന് സമീപം കൂട്ടിയിട്ട മാലിന്യത്തിന് പ്രതി തീയിട്ടത്. ഈ തീ വീട്ടിലേക്കും പടർന്നു പിടിക്കുകയായിരുന്നു. മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് തീയിട്ടതിന് പിന്നിലെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.


ചൂട്ടും കത്തിച്ച് വന്ന് കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന് മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<