ജീവനൊടുക്കിയ യുവതിയുടെ മൃതദേഹം മക്കളെ കാണിക്കാതെ ഭര്‍തൃവീട്ടുകാര്‍; സംസ്‌കാരം വൈകുന്നു
ജീവനൊടുക്കിയ യുവതിയുടെ മൃതദേഹം മക്കളെ കാണിക്കാതെ ഭര്‍തൃവീട്ടുകാര്‍; സംസ്‌കാരം വൈകുന്നു
Friday, January 20, 2023 11:49 AM IST
തൃശൂര്‍: അമ്മയുടെ മൃതദേഹം മക്കളെ കാണിക്കാതെ ഭര്‍തൃവീട്ടുകാരുടെ ക്രൂരത. കുട്ടികള്‍ എത്താത്തതിനെ തുടര്‍ന്ന് തൃശൂര്‍ പാവരട്ടി സ്വദേശി ആശയുടെ സംസ്‌കാരമാണ് വൈകുന്നത്.

പത്തും നാലും വയസുള്ള രണ്ട് കുട്ടികളാണ് മരിച്ച ആശയ്ക്കുള്ളത്. യുവതിയുടെ വീട്ടില്‍ നടക്കുന്ന സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ കുട്ടികളെ വിടില്ലെന്നാണ് ഭര്‍തൃവീട്ടുകാരുടെ നിലപാട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭര്‍തൃവീട്ടില്‍വച്ച് കുന്നിക്കുരു അരച്ച് കഴിച്ച് ആശ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി രണ്ട് ദിവസം മുമ്പ് മരിച്ചു.


ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലമാണ് ആത്മഹത്യയെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഇവര്‍ പരാതി നല്‍കിയതോടെ സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

12 വര്‍ഷം മുമ്പാണ് പ്രവാസിയായ സന്തോഷും ആശയും വിവാഹിതരായത്. യുവതി എത്തിയതോടെ ഐശ്വര്യം കുറഞ്ഞെന്ന് പറഞ്ഞ് ഭര്‍ത്താവിന്‍റെ സഹോദരനും അമ്മയും ചേര്‍ന്ന് നിരന്തം പീഡിപ്പിച്ചെന്നാണ് ആരോപണം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<