ഇന്ത്യന്‍ ക്രിക്കറ്റ് താരം അക്സര്‍ പട്ടേല്‍ വിവാഹിതനായി
ഇന്ത്യന്‍ ക്രിക്കറ്റ് താരം അക്സര്‍ പട്ടേല്‍ വിവാഹിതനായി
Friday, January 27, 2023 3:19 PM IST
സൂറത്ത്: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേലും മേഹാ പട്ടേലും വ്യാഴാഴ്ച വഡോദരയില്‍ വിവാഹിതരായി. ന്യൂട്രീഷനിസ്റ്റും ഡയറ്റീഷ്യനുമായ മേഹാ പട്ടേലും അക്സറും തമ്മില്‍ ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു.

കഴിഞ്ഞ വര്‍ഷം ജനുവരി 22നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. നിരവധി പ്രമുഖര്‍ നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

വിവാഹത്തിനായി ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ ഏകദിന, ടി-20 പരമ്പരകളില്‍ നിന്ന് വിട്ടുനിന്ന അക്സര്‍ അടുത്ത മാസം ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<