ഡൽഹി മദ്യനയ അഴിമതിക്കേസ്: കേജരിവാളിന്‍റെ പിഎയെ ഇഡി ചോദ്യം ചെയ്തു
ഡൽഹി മദ്യനയ അഴിമതിക്കേസ്: കേജരിവാളിന്‍റെ പിഎയെ ഇഡി ചോദ്യം ചെയ്തു
Thursday, February 23, 2023 2:51 PM IST
വെബ് ഡെസ്ക്
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ പേഴ്സണൽ അസിസ്റ്റൻഡിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു. ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ പിഎ ബിഭാവ് കുമാറിനെ ഇഡി ചോദ്യം ചെയ്തത്.

കുറ്റപത്രത്തിൽ മുഖ്യമന്ത്രി കേജരിവാളിന്‍റെ പേര് പരാമർശിച്ച് ആഴ്ചകൾക്ക് ശേഷമാണ് ഇഡിയുടെ പുതിയ നീക്കം. മദ്യനയ അഴിമതിക്കേസിലെ മുഖ്യപ്രതി സമീര്‍ മഹേന്ദ്രു കേജരിവാളുമായി വീഡിയോ കോളില്‍ സംസാരിച്ചുവെന്ന് ഇഡിയുടെ കുറ്റപത്രത്തില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<