ആശങ്കയൊഴിഞ്ഞു; എയര്‍ ഇന്ത്യ എക്സ്പ്രസിന് സുരക്ഷിത ലാൻഡിംഗ്
ആശങ്കയൊഴിഞ്ഞു; എയര്‍ ഇന്ത്യ എക്സ്പ്രസിന് സുരക്ഷിത ലാൻഡിംഗ്
Friday, February 24, 2023 1:28 PM IST
തിരുവനന്തപുരം: കോഴിക്കോട് നിന്നും ദമാമിലേക്ക് പറന്ന എയർ ഇന്ത്യയുടെ വിമാനം സുരക്ഷിതമായി തിരുവനന്തപുരത്ത് ലാൻഡ് ചെയ്തു. എല്ലാ യാത്രക്കാരും സുരക്ഷിരാണെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. വിമാനത്തിന്‍റെ ഹൈഡ്രോളിക് തകരാർ മൂലമാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്.

രാവിലെ 10.15ന് കോഴിക്കോട് നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് IX 385 വിമാനത്തിൽ 182 യാത്രക്കാണുണ്ടായിരുന്നത്. പറന്നുയര്‍ന്നപ്പോള്‍ പിൻഭാഗം റണ്‍വേയില്‍ തട്ടിയാണ് സാങ്കേതിക തകരാര്‍ സംഭവിച്ചത്.


ആദ്യം കൊച്ചിയിൽ ഇറങ്ങാൻ ഉദ്ദേശിച്ച വിമാനം പിന്നീട് സുരക്ഷിത ലാൻഡിംഗ് മുൻനിർത്തി തിരുവനന്തപുരത്ത് ലാൻഡ് ചെയ്യുകയായിരുന്നു. ആംബുലൻസ് അടക്കം എല്ലാ സജ്ജീകരണങ്ങളും അധികൃതർ ഒരുക്കിയിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<